മാനം ഇടിയുമോ ? അങ്ങനെ സംഭവിക്കുമോ എന്നു് പലരും സംശയിക്കുന്നു! പക്ഷേ ഈ 'മാനം' എങ്ങനെ ഇടിയുന്നു എന്നു് നോക്കാം. ഇതു് അകാശത്തിന്റെ കാര്യമല്ല നാട്ടുകാരുടെ മുന്നില്‍ മാനം ഉണ്ടെന്നു അഭിനയിക്കുന്നവരുടെ വേവലാതി കാരണം പൊതുജനത്തിനുണ്ടാകുന്ന ഉപദ്രവങ്ങളുടെ കഥയാണു് !
ചില അമ്പലങ്ങള്‍ക്കു മുമ്പില്‍ തോര്‍ത്തും വെള്ളമുണ്ടും ഒക്കെ വില്‍ക്കുന്ന ചെറിയകടകള്‍ കാണാം. പലവലിയ ഹോട്ടലുകള്‍ക്കു് അരികിലും ഇതുപോലെ സോപ്പ് ,പേസ്റ്റ്, ബ്രഷ്,തോര്‍ത്തു് തുടങ്ങിയ വില്‍ക്കുന്ന ചെറിയ കടകള്‍ ഉണ്ടാകും.മാത്രമല്ല ശബരിമല സീസണ്‍ പോലെയുള്ള അവസര
ങ്ങളില്‍ സീസണ്‍ നോക്കി പലസാധനങ്ങളും കച്ചവടം നടത്തുന്ന കക്ഷികളേയും നമുക്കു് കാണാം. ഇവരൊക്കെ നാട്ടുകാരെ ഒരുവിധത്തില്‍ സഹായിക്കുകയാണെങ്കിലും പ്രധാനഉദ്ദേശം സ്വന്തം
ജീവിതമാര്‍ഗ്ഗം തന്നെയാണു്! എന്നാല്‍ തോര്‍ത്തോ പേസ്റ്റോ എടുക്കതെ യാത്രപുറപ്പെട്ടവര്‍ക്കു ഈ കടക്കാര്‍ വലിയ ആശ്വസമാണെന്നതില്‍ തര്‍ക്കമില്ല!!
നമ്മുടെ സംസ്കാരവും ഒപ്പം കുറ്റവാസനയും വല്ലാതെ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഒരു കാലഘട്ട
മാണല്ലോ ഇപ്പോള്‍! അതുകാരണം സദാചാരപ്പോലീസും ജനമൈത്രിപോലീസും മുക്കിനു് മുക്കിനു് മാതൃകാപോലീസ് സ്റ്റേഷനുകളും പോരെങ്കില്‍ താലൂക്കു് തോറുമോ പഞ്ചായത്തു് തോറുമോ പ്രത്യേക കോടതികളും 'ബഞ്ചുകളും കസേരകളും' ഒക്കെ പുതിയതായി തുടങ്ങട്ടെ! ഏതു് സംഗതി തുടങ്ങുമ്പോഴും അടിസ്ഥാന സൌകര്യങ്ങള്‍ ആണല്ലോ ആദ്യം വേണ്ടതു്. അതായതു് ഒരോ
കോടതികളും പോലീസ് സ്റ്റേഷനുകളും തുടങ്ങുമ്പോള്‍ തീര്‍ച്ചയായും അതിനുള്ളില്‍ മുമ്പ് സൂചിപ്പിച്ച ഓരോ പെട്ടിക്കടകളും അവശ്യം ഉണ്ടായിരിക്കണം!
മനുഷിക പരിഗണനകളും ജീവകാരുണ്യപ്രവര്‍ത്തനങ്ങളും നാട്ടില്‍ കൂടിവരുന്ന ഈ സന്ദര്‍ഭത്തില്‍ പോലീസ് സ്റ്റേഷനുകളിലും കോടതി വരാന്തകളിലും ഇത്തരം ചെറിയ പെട്ടിക്കടകളുടെ അഭാവം ചൂണ്ടിക്കാണിക്കുകയാണു് ഇവിടെ ! കാരണം ചെറുമക്കളുടെ പ്രായംപോലുമില്ലാത്ത പിഞ്ചുകുഞ്ഞുങ്ങളെ പീഡിപ്പിക്കുന്നവരും കൂട്ടബലാല്‍സംഗ കേസുകളില്‍പെട്ടവരും പാവപ്പെട്ട സാധാരണക്കാര്‍ അദ്ധ്വാനിച്ചുണ്ടാക്കുന്ന പണം മണീചെയിന്‍ പോലുള്ള നിക്ഷേപങ്ങളാക്കി കൊള്ളയടിച്ചു് കുടുങ്ങുന്നവരും മനുഷ്യത്വരഹിതമായി സഹജീവികളെ വെട്ടിനുറുക്കുന്ന വാടക കൊലയാളി - ഗുണ്ടകളെയും സ്പിരിറ്റു് മയക്കുമരുന്നു കള്ളക്കടത്തുകാരേയുമൊക്കെ പിടികൂടുമ്പോള്‍ വിചാരണക്കും തെളിവെടുപ്പിനുംമറ്റുമായി പൊതുസ്ഥലങ്ങളിലും കോടതിയിലും പോലീസ് സ്റ്റേഷനിലുമെല്ലാം കൊണ്ടുവരിക പതിവാണല്ലോ !
അത്തരം ആള്‍ക്കാര്‍ക്കു് അവര്‍ ഈ കുറ്റകൃത്യങ്ങള്‍ ചെയ്യുമ്പോഴൊന്നും ഒരു മനോവിഷമവും പരിസരബോധവും ഉണ്ടാകുന്നില്ല! എന്നാല്‍ ഒടുവില്‍ ഇങ്ങനെ പോലീസ് സ്റ്റേഷനില്‍ നിന്നോ കോടതിയില്‍ നിന്നോ പോലീസ് അകമ്പടിയോടെ വെളിയിലേക്കു് വരുമ്പോള്‍ ഉണ്ടാകുന്ന നാണക്കേടു് പറഞ്ഞറിയിക്കാന്‍ പറ്റുന്നതല്ല!ആകാശം ഇടിഞ്ഞു് വീഴുകയോ ഭൂമി പിളര്‍ന്നു് അവര്‍ താഴേക്കു് പോകണമെന്നു് ആഗ്രഹിക്കുന്നതരത്തിലോഉള്ള വെപ്രാളവുംപരാക്രമങ്ങളുമാണു്
പലരും കാട്ടിക്കൂട്ടുന്നതു് ! പ്രതേകിച്ചു് മീഡിയാക്കാരെക്കാണുമ്പോള്‍ ! ചിലരു് കര്‍ച്ചീഫുണ്ടെങ്കില്‍ അതു കൊണ്ടും മറ്റുചിലര്‍ പോലീസുകാരു് ചായക്കടയില്‍ നിന്നു് ഉഴുന്നുവട പൊതിഞ്ഞു് കൊണ്ടുവന്ന തുണ്ടു് കടലാസുകൊണ്ടും മറ്റുചിലര്‍ മുണ്ടിന്റെ തുമ്പു് കൊണ്ടും ചിലര്‍ സ്വന്തം കൈപ്പത്തികൊണ്ടും വേറേ ചിലര്‍ തലതിരിച്ചും മുഖം കുനിച്ചും ഏതെല്ലാം തരത്തിലാണു് "നാണം" മറയ്ക്കാന്‍ പാടുപെടുന്നതെന്നു് ആരെങ്കിലും ഗൌനിക്കാറുണ്ടോ? അപ്പോള്‍ ഈ കക്ഷികള്‍ക്കുണ്ടാകുന്ന മാനസിക പിരിമുരുക്കവുമായി തട്ടിച്ചു്‌നോക്കുമ്പൊള്‍ ഇവര്‍ ചെയ്ത കുറ്റങ്ങള്‍ എത്രയോ നിസ്സരമാമണെന്നകാര്യം ആലോചിക്കുമല്ലോ !! വിലക്കപ്പെട്ട കനി തിന്നപ്പോള്‍ ഹൌവ്വയ്ക്കു് നാണം വന്നതുപോലെ ഈ തിരുമുഖം പ്രദര്‍ശിപ്പിക്കുന്ന സമയത്താണു് അതുവരെ ഇല്ലാതിരുന്ന നാണവും മാനവുമെല്ലാം സടകുടഞ്ഞെഴുന്നേല്‍ക്കുന്നതു് !
ഇതുപോലെയുള്ള കക്ഷികളുടെ എണ്ണം ദിനംപ്രതി കൂടുകയും (ഈ സൈബര്‍ യുഗത്തില്‍ വായന തീരെക്കുറവാണെന്നു് PSC പോലും പരാതിപ്പെടുന്ന ഘട്ടത്തില്‍) പത്രക്കഷണങ്ങളും കടലാസു് തുണ്ടുകളും ആവശ്യത്തിനു് കിട്ടതെ വരികയുംചെയ്യുന്ന അവസ്ഥവന്നാല്‍ പോലീസുകാരുടെ സ്വകാര്യമുറിയില്‍ അവര്‍ ഉണാക്കാനിട്ടിരിക്കുന്ന ബനിയനോ ജട്ടിയോ അറ്റകൈക്കു് തൊപ്പിയോ
വരെ പലരും തങ്ങളുടെ മുഖം രക്ഷിക്കാനായി (തൊലിക്കട്ടിയുള്ള ശരീരത്തിന്റെ ബാക്കി ഭാഗം പ്രദര്‍ശിപ്പിച്ചാലും കുഴപ്പമില്ല) ഈ വെപ്രാളത്തില്‍ എടുത്തുകൊണ്ടു പോകുമെന്ന കാര്യംകൂടി ഓര്‍ക്കുമല്ലൊ! കണ്ണൂരിലും ആറന്മുളയിലും ഇടുക്കിയിലും വിമാനത്താവളങ്ങള്‍ തല്‍ക്കാലം
വന്നില്ലെങ്കിലും സഹിക്കാം നമ്മുടെ നാട്ടിലെ കോടതിപരിസരത്തും പോലീസ് സ്റ്റേഷനുകളിലും നല്ലതരം മുഖംമൂടികളോ മുഖംമറക്കന്‍ പറ്റുന്ന പര്‍ദ്ദപോലുള്ള ഉടുപ്പുകളോ വില്‍ക്കുന്ന കടകള്‍ സര്‍ക്കാര്‍ തലത്തില്‍തന്നെ തുടങ്ങുന്നതു് നല്ലതായിരിക്കും.ചില സന്യസിമാര്‍ ജനത്തിനെ കാണാനിറങ്ങുമ്പൊള്‍ വേഷഭൂഷതികളണിഞ്ഞു് ഫുള്‍ മേക്കപ്പ് ചെയ്തു പുറത്തുവരുന്നതുപോലെ മുഖമ്മൂടി അണിയിച്ചു് ഇവരുടെ മുഖം (ദുര്‍മുഖം) ആരും കാണുന്നില്ല എന്നു് ഉറപ്പു്‌വരുത്തി വേണം പോലീസ് വെളിയിലേക്കു് വിടാന്‍ !
അടുത്തിടെ ഏതോ ഒരു തടിയനായ വ്യക്തി ഒരുതുണ്ടു് കടലാസു് കഷണംകൊണ്ടു് മുഖം മറച്ചു് മുന്നും പിന്നും നോക്കാതെ ജല്ലിക്കെട്ടിനു് തുറന്നുവിട്ട കാളയെപ്പോലെ കോടതിവിട്ടിറങ്ങി എങ്ങോട്ടെ
ന്നില്ലാതെ ഓടുന്നതും, ആ രംഗം ഷൂട്ട് ചെതുകൊണ്ടിരുന്ന ഏതോ മാധ്യമക്കാരുടെ ഫോട്ടോഗ്രാഫറെ
ഇടിച്ചുവീഴ്ത്തി (ക്യാമറയുമായി അയാള്‍ വീഴുന്ന സീനും ക്ലിപ്പിങ്ങില്‍ കാണാം) പ്രാണന്‍ പറിച്ചു് പാഞ്ഞുപോകുന്നതും വാര്‍ത്തയില്‍ കാണുകയുണ്ടായി. ഇത്തരം അനിഷ്ട സംഭവങ്ങള്‍ ഒഴിവാ
ക്കാനും "ഇരകള്‍ക്കു" വേണ്ടിമാത്രം എന്നും സംസരിക്കുന്ന സമൂഹവും കോടതികളും വേട്ടക്കാര്‍ക്കും നാണവും മാനവും ഉണ്ടെന്നും അതു് കൂടി സംരക്ഷിക്കാന്‍ സന്മനസ്സു് കാണിക്കണമെന്നും അറിയിക്കുന്നു!!
ആവശ്യമില്ലാത്ത പലവിഷയങ്ങളിലും ചാനലുകാര്‍ ചര്‍ച്ച നടത്തുന്നു എന്നാണു് അസൂയക്കാരായ പലരുടേയും അഭിപ്രായം! പറ്റുമെങ്കില്‍ സ്ഥിരം കുറ്റികളെ ഒഴിവാക്കി ഈ കാര്യത്തില്‍, അതായതു് ഇത്തരം സന്ദര്‍ഭങ്ങളില്‍ മാനം രക്ഷിക്കാന്‍ പഴന്തുണിയോ കടലാസോ കിട്ടാതെ പൊതുസ്ഥലത്തു
വച്ചു് ശരിക്കും തൊലിയുരിഞ്ഞുപോയ വ്യക്തികളെ കണ്ടുപിടിച്ചു് നമ്മുടെ മാധ്യമങ്ങള്‍ ഇതേക്കുറിച്ചു് വിപുലമായ ഒരു ചര്‍ച്ച വൈകുന്നേരങ്ങളില്‍ നടത്തുന്നതും ഉചിതമായിരിക്കും !
No comments:
Post a Comment